തിരഞ്ഞെടുപ്പ് കമ്മിഷന് പ്രധാനമന്ത്രിയുടെ പ്രശംസ

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു കമ്മിഷൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണെന്നും അവർക്ക് ജനാധിപത്യത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 

 21–ാം നൂറ്റാണ്ടിൽ ജനിച്ചവർ ഇതാദ്യമായി വോട്ടു ചെയ്യാൻ ഒരുങ്ങുന്നു. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ കമ്മിഷൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുന്നു. ഒരുവശത്തു സമുദ്രനിരപ്പിൽ നിന്നു 15,000 അടി ഉയരത്തിലും മറുവശത്തു ജനവാസം കുറഞ്ഞ ദ്വീപിലും  വരെ കമ്മിഷൻ പോളിങ് കേന്ദ്രം സജ്ജമാക്കുന്നുണ്ട്–പുതുവർഷത്തിലെ ആദ്യ ‘മൻ കി ബാത്ത്’ പ്രഭാഷണ പരിപാടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.