ഇടമൺ- കൊച്ചി വൈദ്യുതിലൈൻ 80 % പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ഇടമൺ- കൊച്ചി വൈദ്യുതിലൈൻ നിർമാണം 80 ശതമാനത്തിലധികം പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 447 ടവറുകളിൽ 413 എണ്ണവും പൂർത്തിയായി. വൈദ്യുതിലൈൻ വലിക്കൽ അതിവേഗം നടക്കുന്നുണ്ട്. ആകെയുള്ള 143 കിലോമീറ്ററിൽ 91 കിലോമീറ്റർ ലൈൻ വലിച്ചു. പണി പൂർത്തിയാകുന്നതോടെ 800 മൊഗാവാട്ടോളം അധികം വൈദ്യുതി കേരളത്തിലെത്തിക്കാനും പ്രസാരണനഷ്ടം കുറയ്ക്കാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.