എ. പത്മകുമാറിന് കോൺഗ്രസിലേക്ക് സ്വാഗതം: മുരളീധരൻ

തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോൺഗ്രസിലേക്കു സ്വാഗതം െചയ്തു കെ. മുരളീധരൻ എംഎൽഎ. ഇപ്പോഴത്തെ നിലയിൽ സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിനു രക്ഷയുണ്ടാകില്ല. കോൺഗ്രസിലേക്കു വന്നാൽ സ്വീകരിക്കാം. ശബരിമല വിഷയത്തിൽ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണു കഴിയുന്നത്. ഇത് എത്ര നാൾ തുടാനാകും. ഇന്നല്ലെങ്കിൽ നാളെ പത്മകുമാറിനു സിപിഎം വിടേണ്ടിവരും. ശബരിമല വിഷയത്തിൽ ബിജെപി നേതാക്കളെക്കാൾ വലിയ സംഘികളായി സിപിഎമ്മുകാർ മാറിയിരിക്കുകയാണെന്നും യുഡിഎഫിന്റെ ഉപവാസ വേദിയിൽ മുരളീധരൻ പറഞ്ഞു.