സമൂഹ മാധ്യമ പ്രചാരണത്തിൽ കോൺ. നിയന്ത്രണം

തിരുവനന്തപുരം∙ പാർട്ടിയേയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ‍ കർശന നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഭാഗീയ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാൻ പാടില്ല.

സൈബർ നിയമങ്ങൾക്കു വിധേയമായും സഭ്യമായ ഭാഷയിലുമായിരിക്കണം പ്രതികരണങ്ങൾ. പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന കോർഡിനേറ്റർ പരിശോധിക്കും. അനിൽ ആന്റണിയുടെ നേതൃത്വത്തിൽ 29 അംഗ ഡിജിറ്റൽ മീഡിയ സെല്ലും രൂപീകരിച്ചു.