മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം: യുവതിയെ അറസ്റ്റ് ചെയ്തുവിട്ടു

കാസർകോട് ∙ ഹർത്താൽ ദിവസത്തെ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അശ്ലീല മുദ്രാവാക്യം വിളിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. നുള്ളിപ്പാടി ജെപി നഗർ ആർഎസ് നിവാസിൽ കെ.രാജേശ്വരിയെ(25) ആണ് എസ്ഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിന്നീടു ജാമ്യത്തിൽ വിട്ടു. 

കഴിഞ്ഞ 3 നു ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടത്തിയ പ്രകടനത്തിനിടയിലാണു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനുമെതിരെയുള്ള അശ്ലീലം കലർന്ന മുദ്രാവാക്യങ്ങൾ യുവതി വിളിച്ചു കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.