മേജർ ശശിധരന് കണ്ണീർവിട

പുണെ∙ ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച മേജർ ശശിധരൻ വി.നായർക്കു (33) വിട നൽകി രാജ്യം. പുണെ വൈകുണ്ഠ് ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട ഭാര്യ തൃപ്തി വീൽചെയറിലെത്തി അന്ത്യോപചാരം അർപ്പിച്ചതു കണ്ടു നിന്നവർക്കും വേദനയായി. എറണാകുളം ജില്ലയിലെ നെടുമ്പാശേരി ചെങ്ങമനാട് ചുള്ളിക്കാട്ട് പരേതനായ വിജയൻ നായരുടെയും പൊയ്ക്കാട്ടുശേരി മായാട്ട് ലതയുടെയും മകനായ ശശിധരൻ നായർ ജനിച്ചു വളർന്നതു പുണെയിലാണ്.