പാർലമെന്റിലേക്കില്ല: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം ∙ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന പത്രലേഖകരുടെ ചോദ്യത്തിനു താനിപ്പോൾ എംഎൽഎ ആണെന്നും എന്തിനു ലോക്സഭയിലേക്കു മത്സരിക്കണമെന്നും ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുചോദ്യം. എംഎൽഎമാർ പലരും മത്സരിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു കേരളത്തിൽ വിജയിക്കാൻ സാധ്യതയുള്ള ഒട്ടേറെ പേരുണ്ടെന്നും താൻ മത്സരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതികരണം.

ഹൈക്കമാൻഡിന്റെ ഭാഗമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എംപി ആവേണ്ടത് ആവശ്യമല്ലേ എന്ന ചോദ്യത്തിനു താൻ ആന്ധ്ര വരെയേ പോകുന്നൂള്ളൂവെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഡൽഹിയിൽ പോകാറുള്ളൂവെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.