എൽഡിഎഫ് ജാഥകൾ 14നും 16നും തുടങ്ങും

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫിന്റെ പ്രചാരണ ജാഥകളിൽ  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ 14നു തിരുവനന്തപുരത്തു നിന്ന് ആരംഭിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ 16നു കാഞ്ഞങ്ങാട്ടു നിന്നു തുടങ്ങും. രണ്ടും മാർച്ച് രണ്ടിനു തൃശൂരിൽ സമാപിക്കും. മോദി സർക്കാരിനെ അധികാര ഭ്രഷ്ടമാക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയും എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുമായിരിക്കും യാത്രകളെന്നു എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു.