റെഡ്ഡിയും യച്ചൂരിയും ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം∙ ഇടതുമുന്നണിയുടെ രണ്ടു മേഖലാ ജാഥകളിൽ 14നു തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്നതു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയും 16ന് കാസർകോട്ടു നിന്നു തുടങ്ങുന്നതു സിപിഎം ജനറൽസെക്രട്ടറി സീതാറാം യച്ചൂരിയും ഉദ്ഘാടനം ചെയ്യും. തലശ്ശേരി ∙ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കുടുംബസംഗമങ്ങളോടെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ശബരിമലയെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റി തിരുപ്പതി മാതൃകയിലുള്ള വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസംഗമങ്ങളിൽ പറഞ്ഞു.  കോവളം –ബേക്കൽ ദേശീയ ജലപാത 2020ൽ പൂർത്തിയാക്കും.  ഇന്നലെ അഞ്ചു സ്ഥലങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.ഇന്നു സമാപിക്കും.