ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം സാധ്യത തള്ളാതെ മുകുൾ വാസ്നിക്

തിരുവനന്തപുരം ∙ ഉമ്മൻചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്ന സാധ്യത തള്ളാതെ എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്നിക്. പാർട്ടി ഘടകങ്ങളുടെ നിർദേശമനുസരിച്ചാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നതെന്ന് ഇതു സംബന്ധിച്ച ചോദ്യത്തോട് ഉമ്മൻചാണ്ടി പ്രതികരിച്ചു. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ ഉമ്മൻചാണ്ടി മികച്ച സ്ഥാനാർഥിയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഏതു സീറ്റിൽ നിന്നാലും ഉജ്വല വിജയം നേടാൻ കഴിയുന്ന സ്ഥാനാർഥിയാണ് ഉമ്മൻചാണ്ടിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ തീരുമാനിക്കും: ഉമ്മൻചാണ്ടി

കാസർകോട് ∙ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യം അപ്പോൾ തീരുമാനിക്കുമെന്ന് ഉമ്മൻ ചാണ്ടി. കേരളാ കോ‍ൺഗ്രസ് (എം) കേരള യാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദേഹം. ഘടകകക്ഷികളുടെ ആവശ്യങ്ങൾ മുന്നണി ചർച്ചയിൽ പരിഗണിക്കും. സ്ഥാനാർഥി നിർണയ ചർച്ചകളിൽ തീരുമാനമായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.