മന്ത്രി എം.എം. മണി ആശുപത്രിയിൽ

തൊടുപുഴ∙ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഒരു ദിവസത്തെ വിശ്രമം നിർദേശിച്ചു. ഇന്ന് ആശുപത്രി വിട്ടേക്കും. ഞായറാഴ്ച മൂലമറ്റം സർക്യൂട്ട് ഹൗസിൽ തങ്ങിയ മന്ത്രിക്ക്, ഇന്നലെ പുലർച്ചെ മൂന്നരേയാടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ മന്ത്രിയെ വിദഗ്ധ ഡോക്ടർമാർ എത്തി പരിശോധിച്ചു. ഉച്ചയ്ക്ക് ഒന്നോടെ മുറിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെങ്കിലും 24 മണിക്കൂർ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു.