റിട്ടയേഡ് ഡിവൈഎസ്പി വാടകവീട്ടിൽ മരിച്ച നിലയിൽ

കൊച്ചി∙ റിട്ടയേഡ് ഡിവൈഎസ്പി അലക്സ് മാത്യുവിനെ കൊച്ചി ഗിരിനഗറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നു സംശയം. വർഷങ്ങളായി ഗിരിനഗറിലാണു താമസം. തിരുവനന്തപുരം സ്വദേശിയാണ്. രാവിലെ വാതിൽ തുറക്കാത്തതു കാരണം, അയൽവാസി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്നു വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്.