മൊബൈൽ ബാങ്കിങ് ഇടപാടു നടത്തുമ്പോൾ സൂക്ഷിക്കാം

മൊബൈൽ ബാങ്കിങ് ഉപയോഗിക്കുന്നവർ മാത്രമല്ല, മറ്റുള്ളവരും തങ്ങളുടെ പാസ് വേഡും മറ്റു വിവരങ്ങളുമെല്ലാം മൊബൈലിൽ തന്നെ സേവു ചെയ്തു സൂക്ഷിക്കുന്ന രീതി വളരെ സാധാരണമാണല്ലോ. പലപ്പോഴും തട്ടിപ്പുകൾക്കിരയാകുന്നത് ഇങ്ങനെ ഫോണിൽ വിവരങ്ങൾ സൂക്ഷിക്കുന്നവരാണെന്ന് മറക്കരുത്.  മൊൈബൽ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഏതാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്നു രക്ഷ നേടാം. 

$ നിങ്ങളുടെ മൊബൈല്‍ ബാങ്കിങ് ലോഗിന്‍, പാസ് വേഡ് എന്നിവ ഒരിക്കലും ഫോണില്‍ സേവു ചെയ്യരുത്. ഇവ ഓര്‍ത്തിരിക്കുകയോ മറ്റെവിടെയെങ്കിലും  എഴുതി സൂക്ഷിക്കുകയോ ചെയ്യുക. 

$  ഫോണ്‍ ശ്രദ്ധയില്ലാതെ എങ്ങും വെക്കരുത്. അതു പോലെ മൊബൈല്‍ ബാങ്കിങ് ആപ്പ് ലോഗിന്‍ ചെയ്തു വെക്കുകയും ചെയ്യരുത്.

$  ഫോണ്‍ എപ്പോഴും ലോക്കു ചെയ്തു സൂക്ഷിക്കുക.

$  ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിക്കുക.

$ മൊബൈല്‍ ബാങ്കിങ് ആപ്പുകളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങിയാല്‍ ഉടന്‍ തന്നെ നിലവിലുള്ളവയെ പുതുക്കുക. നിങ്ങളുടെ ഫോണും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്ക് അനുസൃതമായി പുതുക്കുക

$ വിശ്വാസ്യ യോഗ്യമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യരുത്.

$ ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ബാങ്കിങ് ആപ്പില്‍ നിന്ന് ലോഗ് ഓഫ് ചെയ്യുക.

$ നിങ്ങളുടെ ബാങ്കിങ് ഇടപാടുകളിലും അക്കൗണ്ടിലെ ബാലന്‍സിലും എപ്പോഴും ശ്രദ്ധ ചെലുത്തുക

നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും അനധികൃത ഇടപാടുകള്‍ നടന്നതായി സംശയം തോന്നിയാല്‍ ഉടന്‍ അതു ബാങ്ക് അധികൃതരെ അറിയിക്കണം. ഇക്കാര്യം മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലെങ്കിലും അറിയിച്ചാല്‍ നിങ്ങളുടെ പരാതിയില്‍ നിങ്ങള്‍ക്ക് അനുകൂലമായി നടപടിയുണ്ടാകാന്‍ സഹായകമാകും. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ബാധ്യത നിങ്ങള്‍ക്കാവുകയും ചെയ്യും. ബാങ്കിങ് ഓംബുഡ്‌സ്മാനെയും സമീപിക്കാം.