ബ്ലൈൻഡ് ക്രിക്കറ്റ്: കേരളത്തിന് 10 വിക്കറ്റ് വിജയം

തൊടുപുഴ ∙ കാഴ്‌ചപരിമിതരുടെ നാഗേഷ് ട്രോഫി അന്തർ സംസ്ഥാന ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ ഹോം മത്സരത്തിൽ കേരളത്തിനു 10 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ക്യാപ്റ്റൻ അബ്ദുൽ മുനാസിന്റെയും( 60*) എ. അജേഷിന്റെയും( 71*) മികവിൽ 10.2 ഓവറിൽ ലക്ഷ്യം കണ്ടു. മധ്യപ്രദേശ് തെലങ്കാനയെ 5 വിക്കറ്റിനു പരാജയപ്പെടുത്തി.

പി.ജെ. ജോസഫ് എംഎൽഎ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. 

രഞ്‌ജി ട്രോഫി മാതൃകയിലാണ് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ മൽസരം സംഘടിപ്പിച്ചിരിക്കുന്നത്.