കൗൺസിൽ തിരഞ്ഞെടുപ്പ് തീയതി മാറ്റി

തിരുവനന്തപുരം∙ ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് തീയതി മാറ്റി. ബാലറ്റ് പേപ്പർ ഇന്നു രണ്ടിനു മുൻപ് ജില്ലാ വരണാധികാരിക്ക് നൽകണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിലേയ്ക്കുള്ള ജില്ലാ പ്രതിനിധിയുടെയും തിരഞ്ഞെടുപ്പ് രണ്ടിന് രാവിലെ 10 മുതൽ 12 വരെ നടക്കും. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് 11നു നടക്കും. 

ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ് തിയതി മാറ്റിയതെന്ന് കായികവകുപ്പ് ഡയറക്ടർ സഞ്ജയൻ കുമാർ അറിയിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പ്രതിനിധിയെ  ജില്ലാ സ്പോർട്സ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കണം. പഞ്ചായത്ത് പ്രസിഡൻറുമാരുടെ എണ്ണം അൻപതിൽ കുറവാണെങ്കിൽ മൂന്നു പേരെയും അൻപതിൽ കൂടുതലാണെങ്കിൽ അഞ്ചു പേരെയും തിരഞ്ഞെടുക്കാം. ഇവരിൽ ഒരാൾ വനിതയും ഒരാൾ പട്ടിക ജാതിയിലെ പട്ടിക വർഗത്തിലോ പെടുന്നയാളായിരിക്കണമെന്നും ഡയറക്ടർ അറിയിച്ചു.