ഇഷ അംബാനിയുടെ വിവാഹച്ചടങ്ങിന് സോനം ധരിച്ച വസ്ത്രം ചർച്ച, കാരണം ആ സീക്രട്ട്!

കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ചിത്രത്തിനൊപ്പം സോനം കപൂർ നീണ്ടൊരു ക്യാപ്ഷനും ചേർത്തിരുന്നു. മുംബൈയിൽ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹച്ചടങ്ങിൽ സോനം ധരിച്ച വസ്ത്രമാണ് ചിത്രത്തിൽ. വസ്ത്രത്തിനു പിന്നിൽ ‘AK OK’ എന്നെഴുതിയിരുന്നത് അന്ന് എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്. പക്ഷേ അതിനു പിന്നിലെ കഥ പുറത്തുവന്നത് ഇപ്പോഴാണെന്നു മാത്രം.

ഡിസൈനർ അനാമിക ഖന്നയുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് AK. കഴിഞ്ഞവർഷം അസുഖബാധിതയായിരുന്ന അനാമികയെ സാന്ത്വനിപ്പിക്കാനായി മക്കൾ വിരാജും വിശേഷും എപ്പോഴും പറഞ്ഞിരുന്ന ‘everything is going to be AK-OK’ എന്ന വാചകമാണ്  K OK എന്ന് വസ്ത്രത്തിൽ എഴുതിച്ചേർത്തത്. ഇപ്പോൾ അനാമിക ആരോഗ്യത്തോടെ തിരിച്ചെത്തിയ സന്തോഷം പങ്കുവച്ചാണ് സോനം കപൂർ ആ വസ്ത്രത്തിന്റെ ചിത്രവും അതിനു പിന്നിലെ കഥയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.