കൗതുകം നിറച്ച് ബലൂൺ ഫ്ലവർ

അമ്പലവയൽ  കാഴ്ചക്കാർക്ക് വേറിട്ട കാഴ്ചയായി ബലൂൺ ഫ്ലവർ. ചെടിയ‍ിൽ വ‍ിരിയുന്ന ചെറിയ പന്തുപോലെയുള്ള ബലൂൺ ഫ്ലവർ കാഴ്ചക്കാർക്ക‍് അത്ര പരിചയമ‍ുള്ളതല്ലെങ്കിലും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇവയെ കാണാനെത്തുന്നവർക്ക് കൗതുകമാണ്. നല്ല ഉയരമുള്ള ചെടികളിലാണ് നിറയെ ബലൂൺ മാതൃകയിലുള്ള ബലൂൺ ഫ്ലവർ ഉണ്ടാകുന്നത്. 

ഇതിന്റെ ഉള്ളിൽ തന്നെയാണ് ചെടിയുടെ വിത്തുകളുമുള്ളത്. ഒരു ചെടിയിൽ തന്നെ നിരവധി ബലൂൺ ഫ്ലവർ ഉണ്ടാകുമെങ്കിലും ചെടിയുടെ ആയുസ്സ് ഒരു വർഷം മാത്രമേയുള്ളു.  അപൂർവം ചില വീടുകളിലുണ്ടെങ്കിലും കൂടുതൽ ജനകീയമാകാത്തവയാണ് ബലൂൺ ഫ്ലവർ. അത്ര പരിചയമില്ലാത്ത ചെടിയായതിനാൽ ആവശ്യക്കാർ അന്വേഷിച്ചു വരുന്നത് കുറവാണെങ്കിലും കേന്ദ്രത്തിൽ ഇവ കാണുന്നവർ വിത്തും ചെടികളും വാങ്ങുന്നുണ്ട്.