നീലഗിരിയിൽ ആവി എൻജിൻ വീണ്ടും ഓടിത്തുടങ്ങി

മേട്ടുപ്പാളയം മുതൽ ഉദഗമണ്ഡൽ എന്ന ഊട്ടി വരെ നീളുന്ന മലയോര തീവണ്ടിപാത. നാലുബോഗികൾ മാത്രമുള്ള  കൊച്ചു ട്രെയിൻ. നീലഗിരി മലനിരകളെ തുരന്നു നിർമിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഈ പാത നീലഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്. 

കൽക്കരി ക്ഷാമത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന നീരാവി എൻജിൻ വീണ്ടും ഓടിത്തുടങ്ങി. നീലഗിരി പർവത തീവണ്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള നീരാവി എൻജിനാണ് വീണ്ടും കൽക്കരി തിന്നും ,വെള്ളം കുടിച്ചും മലകയറാനെത്തുന്നത്. കൽക്കരി ക്ഷാമത്തെ തുടർന്ന് പകരം ഡീസൽ, ഫർണസ് ഓയിൽ തീവണ്ടി എൻജിനാണ് ഓടിയിരുന്നത്. 

പൈതൃക പട്ടികയിലുള്ള നീലഗിരി പർവത തീവണ്ടി നഷ്ടം സഹിച്ചാണ് റെയിൽവേ ഓടിക്കുന്നത്. തീവണ്ടിയെ ലാഭത്തിലാക്കാനുള്ള നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. നീരാവി എൻജിൻ മേട്ടുപാളയത്തിലെ റെയിൽവേ വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൂനൂരിലെത്തിയിട്ടുണ്ട്.