നയ്റോബി ഹോട്ടൽ ഭീകരാക്രമണം: മരണം 21; 19 പേരെ കാണാനില്ല

SHARE

നയ്റോബി ∙ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടൽ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. 19 പേരെ കാണാതായി. മരണസംഖ്യ കൂടിയേക്കുമെന്നാണ് ഇതു നൽകുന്ന സൂചന. അൽ ഖായിദയുടെ സഖ്യസംഘടനയായ സൊമാലിയയിലെ അൽ ഷബാബ് എന്ന ഭീകരസംഘടനയാണ് ബുധനാഴ്ച നയ്റോബിയിലെ ദുസിറ്റ്ഡി2 സമുച്ചയത്തിൽ ആക്രമണം നടത്തിയത്. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ആക്രമണമെന്ന് അൽ ഷബാബ് അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA