sections
MORE

നോക്കിയ 6 പുതിയ പതിപ്പ് ഇന്ത്യയിലെത്തി, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, വിലയോ?

nokia-6
SHARE

ഏറെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോൺ നോക്കിയ 6 (4ജിബി റാം വേരിയന്റ്) ഇന്ത്യയിലെത്തി. മുൻനിര സ്മാർട്ട്ഫോൺ നിർമാണ കമ്പനികളുടെ ഹാൻഡ്സെറ്റുകളുമായി മൽസരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 6. നോക്കിയ 6 (4ജിബി റാം) പുതിയ പതിപ്പ് ഫ്ലിപ്കാർട്ട് വഴിയാണ് വിൽക്കുക.

ഫെബ്രുവരി 20 നാണ് വിൽപ്പന തുടങ്ങുക. മറ്റെ ബ്ലാക്ക് വേരിയന്റാണ് ഇപ്പോൾ വില്‍പ്പനക്ക് എത്തുന്നത്. നേരത്തെ 3ജിബി വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് എച്ച്എംഡി ഗ്ലോബൽ നോക്കിയ 3, നോക്കിയ 5, നോക്കിയ 6 അവതരിപ്പിച്ചത്.

നോക്കിയ 6 (4ജിബി റാം) ന്റെ വില 16,999 രൂപയാണ്. എക്സ്ചേഞ്ച് ഇളവായി 2000 രൂപയും കുറച്ചുകിട്ടും. നോക്കിയ 6 (3ജിബി) വേരിയന്റിന്റെ വലി 14,999 രൂപയാണ്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള ചൈനയിൽ തന്നെയാണ് നോക്കിയ ആദ്യ പരീക്ഷണം നടത്തിയത്. ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഒഎസ് ഹാൻഡ്സെറ്റുകൾ വ്യാപകമായതോടെയാണ് താഴോട്ടുപോയത്.

അലുമിനിയം മെറ്റൽ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗർ പ്രിന്റ് സ്കാനർ, ഹോം ബട്ടൺ, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവർ ബട്ടൺ, ശബ്ദ നിയന്ത്രണ ബട്ടൺ, സിം കാർഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.

5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.

Nokia-6-Android

പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 4ജി സപ്പോർട്ട് ചെയ്യുന്ന നോക്കിയ 6ൽ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA