കുഞ്ഞുങ്ങളിലെ കാന്‍സർ: കാരണം ഇതെന്നു ഗവേഷകർ

ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും പിടികൂടാവുന്ന രോഗമാണ് കാന്‍സര്‍. ലോകത്താകമാനം ആളുകളുടെ മരണനിരക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന രോഗവും ഇതുതന്നെ.

കുഞ്ഞുങ്ങളിലെ കാന്‍സര്‍ രോഗം ഏറെ ദുഃഖകരമാണ്. എന്നാല്‍ എന്തുകൊണ്ട് കാന്‍സര്‍ കുഞ്ഞുങ്ങളെ പിടികൂടുന്നുവെന്നു ശാസ്ത്രത്തിനു പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ജനിതകവും ചുറ്റുപാടുകളുമാണ് കുഞ്ഞുങ്ങളില്‍ പലപ്പോഴും കാന്‍സറിനു കാരണമാകുന്നതെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തിന്റെ ഫലം പറയുന്നു. 

കാന്‍സറില്‍നിന്നു രക്ഷ നേടിയ 600 പേരെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷണം. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകർ പറയുന്നു.