ഔഷധഗുണമുള്ള അഗത്തി പൂവ് ചേർന്ന കട്​ലറ്റ്

അഗത്തി ചീരയുടെ പൂക്കൾ  ഹമ്മിങ് ബേർഡ്  ഫ്ലവർ എന്നാണ്  ഇംഗ്ലീഷിൽ  അറിയപ്പെടുന്നത്. വളരെയധികം  പോഷകമൂല്യവും ഔഷധമൂല്യവും  നിറഞ്ഞ ഒരു പൂവാണ്. കാൽസ്യം ധാരാളം  ഇതിൽ അടങ്ങിയിരിക്കുന്നു. പൂവിന്റെ  നീര് നല്ല  ഒരു  ഔഷധമായി  പ്രകൃതി ചികിത്സയിൽ ഉപയോഗിച്ചു വരുന്നു. 

ചേരുവകൾ 

1 അഗത്തി പൂവ്   - 20- 25
2 സവോള - 1 
3 ഇഞ്ചി  - ഒരു  ചെറിയ  കഷ്ണം 
4 പച്ചമുളക് - ഒരെണ്ണം 
5 ഉരുളകിഴങ്ങ് -2 വേവിച്ച് ഉടച്ചത്
6 മുട്ട    - 1 അടിച്ചെടുത്തത് 
7 ബ്രെഡ്പൊടിച്ചത്  - 1/2 കപ്പ്‌ 
8 മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ 
9 ഗരം  മസാല – 1 ടീസ്പൂൺ 
10 ഉപ്പ്‌  -  ആവശ്യത്തിന് 
11 വെജിറ്റബിൾ എണ്ണ - വറുക്കാൻ ആവശ്യത്തിന് 

പാചകരീതി 

1. സവോള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചെറുതീയിൽ വഴറ്റുക. 
2. അഗത്തി  പൂവ് ചെറുതായി അരിഞ്ഞത്  ചേർത്തു വഴറ്റുക 
3. വേവിച്ചു വച്ച ഉരുളക്കിഴങ്ങു ചേർത്തു വഴറ്റുക                                
4. ഉപ്പും  മഞ്ഞളും  ചേർത്ത്  വഴറ്റുക. 
5. മസാലപ്പൊടി  ചേർക്കുക 
6. തണുത്ത  ശേഷം  കട്​ലറ്റ് ആകൃതിയിൽ പരത്തി, മുട്ട അടിച്ചതിൽ മുക്കി, ബ്രെഡ്‌  പൊടിയിൽ മുക്കി എണ്ണയിൽ മൊരിച്ചെടുക്കുക.