മ്യൂച്വല്‍ ഫണ്ട്‌ സൈഡ്‌പോക്കറ്റിങ്‌: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍

 സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) ഉടന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സൈഡ്‌പോക്കറ്റിങിനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും. സെബിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എസ്‌ വി മുരളീധര്‍ റാവു ആണ്‌ ഇക്കാര്യം അറിയിച്ചത്‌. അടുത്തിടെയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സൈഡ്‌ പോക്കറ്റിങിന്‌ സെബി അനുമതി നല്‍കിയത്‌. ഇതനുസരിച്ച്‌ ബാധ്യതയുള്ള മോശം ആസ്‌തി കൈവശമുള്ള മ്യൂച്വല്‍ഫണ്ടുകള്‍ക്ക്‌ അത്‌ വേര്‍തിരിക്കാന്‍ അനുവാദമുണ്ട്‌. മ്യൂചല്‍ ഫണ്ട്‌ യൂണിറ്റുകളെ നല്ല യൂണിറ്റുകളും മോശം യൂണിറ്റുകളുമായി വേര്‍തിരിക്കുന്നതിനെയാണ്‌ സൈഡ്‌ പോക്കറ്റിങ്‌ എന്നു പറയുന്നത്‌. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏത്രയും വേഗം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌ സെബി. ഐഎല്‍ & എഫ്‌എസ്‌ പല തവണ കൃത്യവിലോപം നടത്തുകയും കുടിശ്ശിക വരുത്തുകയും ചെയ്‌തതിന്‌ ശേഷമാണ്‌ സെബി സൈഡ്‌പോക്കറ്റിങിന്‌ അനുമതി നല്‍കാനുള്ള തീരുമാനം എടുത്തത്‌.