ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വോയ്‌സ്‌ എനേബിള്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ചാറ്റ്‌ ബോട്ട്‌ എത്തി

 ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി നിക്ഷേപകര്‍ക്കായി പുതിയ വോയ്‌സ്‌ എനേബിള്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ചാറ്റ്‌ ബോട്ട്‌ പുറത്തിറക്കി. ഗൂഗിള്‍ വോയ്‌സ്‌ സംവിധാനത്തിലാണ്‌ ഈ സേവനം പ്രവത്തിക്കുന്നത്‌. നാച്വറല്‍ ലാഗ്വേജ്‌ പ്രോസസിങിന്റെ (എന്‍എല്‍പി)പിന്തുണയും ഉണ്ടാകും. 

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ നിക്ഷേപകര്‍ക്ക്‌ തടസ്സരഹിതമായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി രൂപ കല്‍പന ചെയ്‌തിട്ടുള്ളതാണ്‌ ഈ ഇന്‍വെസ്റ്റ്‌മെന്റ്‌ ബോട്ട്‌. കമ്പനിയുടെ വിവിധ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന്‌ ആവശ്യമായ സഹായങ്ങളും ലഭ്യമാക്കും. നിലവിലുള്ള നിക്ഷേപകര്‍ക്ക്‌ ഇടപാടുകള്‍ നടത്തുന്നതിനും നിലവിലെ ഫോളിയോകളില്‍ എസ്‌ഐപി രജിസ്റ്റര്‍ ചെയ്യുന്നതിനും സഹാങ്ങള്‍ ലഭ്യമാക്കും. ബോട്ടിന്‌ എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ നിക്ഷേപം പൂര്‍ത്തിയാക്കുന്നതിനായി ഉടന്‍ കസ്റ്റമറിനെ ഏജന്റിന്‌ അടുത്തേക്ക്‌ മാറ്റും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയുടെ വെബ്‌സൈറ്റില്‍ ചാറ്റ്‌ ബോട്ട്‌ ലഭ്യമാകും