പേ.ടി.എം. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സൗജന്യമാക്കി

ഡിജിറ്റല്‍ പേയ്മെന്‍റ്സ് ബ്രാന്‍ഡ് ആയ പേ.ടി.എം പ്ലാറ്റ്ഫോം ഉപയോഗിച്ച് സൗജന്യമായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം . ‘പി.എന്‍.ആര്‍. സ്റ്റാറ്റസ് ചെക്കിംഗ്’ മുതല്‍ ‘ക്യാന്‍സലേഷനുകള്‍ക്ക് തത്സമയ റീഫണ്ടോടു’ കൂടി ഒരു മിനിട്ടിനുള്ളിൽ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. പേ.ടി.എം. വഴിയുള്ള ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് അധികവും മൊബൈല്‍ ആപ്പിലൂടെയാണ് നടത്തുന്നത്. 2018ല്‍ 38 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് പേടിഎം ഓൺലൈനിലൂടെ വിറ്റഴിച്ചതെന്നി കമ്പനി അറിയിച്ചു.