ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സിനു വേണ്ടി, അത് നിക്ഷേപമല്ല

ഇന്‍ഷുറന്‍സിനെ നിക്ഷേപമായി കാണുകയും ആവശ്യത്തിനുള്ള ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുകയും ചെയ്യുന്നത് ഭൂരിഭാഗം പ്രതിമാസ വരുമാനക്കാരുടെയും പൊതു സവിശേഷതയാണ്. ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത് സംരക്ഷണത്തിനു വേണ്ടി മാത്രമാണ്. അത് നിക്ഷേപവുമായി കൂട്ടിക്കുഴക്കരുത്. മതിയായ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പരിക്ഷകള്‍ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുകയും വേണം.

ഒരാളുടെ വരുമാനവും കടബാധ്യതകളുമെല്ലാം കണക്കിലെടുത്താണ് എത്ര രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് വേണമെന്ന് നിശ്ചയിക്കേണ്ടത്. വരുമാനവും കടബാധ്യതയും കൂടിചേര്‍ന്ന തുകയുടെ 10-15 മടങ്ങ് പരിരക്ഷ ടേം പോളിസികളിലൂടെ ഉറപ്പുവരുത്തണം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, പ്രായം, ചികിത്സാ ചെലവിലെ വര്‍ധന എന്നിവക്ക് അനുസരിച്ച് മതിയായ ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടാകണം.