ചികിൽസാ പരിരക്ഷയ്ക്ക് കരുതാം അടിയന്തിര ഹെൽത്ത് ഫണ്ട്

 ചികിൽസാ ചെലവ് കുത്തനെ ഉയരുന്ന ഇക്കാലത്ത് ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്ന നല്ലൊരു ശതമാനം പേരും സാമ്പത്തിക പ്രതിസന്ധിയില്‍ പെടാറുണ്ട്. മതിയായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം ആണ് ഇവരെ  കടക്കെണിയിലേക്കു നയിക്കുന്നത്.ഇക്കാരണത്താൽ പലരും ഒപി ചെലവുകള്‍ക്ക് അധിക കവറേജ് നല്‍കുന്ന പോളിസി എടുക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. എന്നാൽ  അധിക  പരിരക്ഷ എടുക്കുന്നതിനു പകരം ഒരു അടിയന്തിര ഹെല്‍ത്ത് ഫണ്ട് സ്വരൂപിക്കുന്നതാണ് ഉത്തമം. മ്യൂച്വല്‍ ഫണ്ടുകളില്‍ ആസൂത്രിതമായി ഈ തുക നിക്ഷേപിക്കുകയാണെങ്കില്‍ ഒപി ചെലവുകള്‍ക്ക് വിനിയോഗിക്കാനുള്ള ഹെല്‍ത്ത് ഫണ്ട് കെട്ടിപ്പടുക്കാം. 7-8 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുന്ന ലിക്വിഡ് ഫണ്ടുകളിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപിക്കുകയാണെങ്കില്‍ സ്ഥിരമായ നേട്ടം ലഭിക്കുമെന്നതിനു പുറമെ ആവശ്യമായ സമയത്ത് തുക പിന്‍വലിക്കുകയുമാകാം.