ജീവിത ലക്ഷ്യങ്ങൾ ആസുത്രണം ചെയ്യാൻ ഇന്ത്യക്കാർക്കിഷ്ടം ലൈഫ് ഇൻഷുറൻസ്

 ഇന്ത്യക്കാർക്ക് ജീവിത ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനായുള്ള  പ്രിയപ്പെട്ട മാർഗ്ഗമാണ് ലൈഫ് ഇൻഷുറൻസ്. വീടു വെക്കുന്നതിന് 43 ശതമാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 38 ശതമാനവും ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷമുള്ള ആവശ്യത്തിന് 49 ശതമാനവും അവകാശികൾക്കു നൽകുന്നതിനായി 50 ശതമാനവും ലൈഫ് ഇൻഷുറൻസ് പദ്ധതികളെ ആശ്രയിക്കുന്നു.  ഇന്ത്യക്കാരുടെ സാമ്പത്തിക ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട് എക്‌സൈഡ് ലൈഫ് ഇൻഷുറൻസ് പ്രസിദ്ധീകരിച്ച 2018 മണി ഹാബിറ്റ്‌സ് സർവ്വേയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ വിവാഹചെലവുകൾക്ക് ലൈഫ് ഇൻഷുറൻസിനു പുറമെ സ്ഥിര നിക്ഷേപങ്ങൾ കൂടി ഉപയോഗിക്കുന്നതായും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു.  വികസിത രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസിന്റെ സാന്ദ്രത നമ്മുടെ രാജ്യത്ത് മൂന്നു ശതമാനത്തിൽ താഴെ മാത്രമാണത്രെ.