റിക്കറിങ് ചാർജുകൾ ഒഴിവാക്കുക.

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ക്രഡിറ്റ് കാർഡ് ബിൽ, ഇൻഷുറൻസ് പോളിസി സ്റ്റേറ്റ്‌മെന്റ്, ടെലിഫോൺ ബിൽ എന്നിവ നിരന്തരം റിവ്യൂ ചെയ്യുക. പലപ്പോഴും നിങ്ങൾ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഒരു പക്ഷേ ഒരിക്കൽ പോലും ഉപയോഗിക്കാത്തതുമായ പല സർവീസുകൾക്കും മാസം തോറും ചാർജ് ഈടാക്കുന്നതു നിങ്ങൾ കാണാതെ പോകാം. ഒരു മാസത്തേക്ക് മാത്രം ആക്‌റ്റിവേറ്റ് ചെയ്‌ത മൊബൈൽ ഇന്റർനാഷനൽ റോമിങിന് 12 മാസവും ചാർജ് പിടിച്ച കമ്പനികളുണ്ട്. മാസത്തിൽ മൂന്നോ നാലോ ദിവസം മാത്രം ജിമ്മിൽ പോകുകയും എല്ലാ മാസവും ജിം മെമ്പർഷിപ്പ് ഫീസ് മുടങ്ങാതെ കൊടുക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ഫിസിക്കൽ ഹെൽത്തും ഫിനാൽഷ്യൽ ഹെൽത്തും തെറ്റായ പാതയിലാണെന്നാണ് അർത്ഥം. നിങ്ങൾ ഉപയോഗിക്കാത്ത മൊബൈൽ ഡേറ്റയ്ക്കും കാണാത്ത ടിവി ചാനലുകൾക്കും പണം നഷ്‌ടപ്പെടുത്തേണ്ടതുണ്ടോ? ഓർക്കുക, ഇത്തരം ചെറിയ ചെലവുകൾ നിങ്ങളുടെ സാമ്പാദ്യത്തിലെ സുഷിരങ്ങളാവാം. ഇവ ഒഴിവാക്കുക,