പിഎഫ് നിക്ഷേപം പിന്‍വലിക്കരുത്

പി.എഫിൽ നിന്നുള്ള നിക്ഷേപം ഇടക്കാലത്തു പിൻവലിക്കുവാൻ നിരവധി കാരണങ്ങളുണ്ടാകും.  എന്നാൽ പിഎഫ് നിക്ഷേപമെന്നത് ദീർഘകാലത്തേക്കു നടത്തേണ്ട ഒന്നാണെന്നും അതു ജോലിയിൽ നിന്നു വിരമിക്കുന്നതു വരെ തുടർന്നു കൊണ്ട പോകുന്നതാണു നല്ലതെന്നും എപ്പോഴും ഓർത്തിരിക്കണം,  മറ്റു നിക്ഷേപ മാർഗങ്ങളെ അപേക്ഷിച്ച് വരുമാനം കുറവാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്തു സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് പി എഫ് നിക്ഷേപം. പലരും ജോലി ലഭിച്ച് ആദ്യ കാലങ്ങളിൽ പി.എഫിൽ മാത്രമായിരിക്കും നിക്ഷേപം നടത്തുക എന്നതും ഇവിടെ കണക്കിലെടുക്കണം. മറ്റൊരു നിക്ഷേപവും നടത്താത്തവര്‍ പോലും ഇടക്ക് ജോലി മാറുകയാണെങ്കിൽ പി.എഫ്. നിക്ഷേപം പിൻവലിക്കാൻ ലഭിക്കുന്ന അവസരങ്ങൾ‌ പ്രയോജനപ്പെടത്താറുണ്ട്.