കടം നല്ലതും ചീത്തയും

കടം നല്ലതും ചീത്തയുമോ? ഇതെന്ത് എന്നു ചിന്തിക്കാൻ വരട്ടെ, കാരണം സാമ്പത്തികമായ ഒരു പ്രതിസന്ധിഘട്ടത്തിൽ നിന്നു കരകയറാൻ സഹായിക്കുന്ന കടം എപ്പോഴും ഒരു സഹായം തന്നെയാണ്. പക്ഷെ നാം എങ്ങനെ അതിനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത് നല്ലതോ ചീത്തയോ ആകുന്നത്. എന്തായാലും സ്മാർട്ടായി കടമെടുക്കുക എന്നത് ധനമാനേജ്മെന്റിലെ ഒരു അടിസ്ഥാനപരമായ കാര്യമാണ്.പക്ഷെ കടമെടുക്കുന്നതു പോലെ അതു തിരിച്ചടക്കുന്നതിലും ശുഷ്കാന്തി കാണിക്കണം എങ്കിലെ കടമെടുക്കൽ ബുദ്ധിപൂർവമായ തീരുമാനമാകുകയുള്ളു. കടക്കെണിയിൽ പെടാതെയിരിക്കണമെങ്കിലും സ്മാർട്ട് തിരിച്ചടവ് അനിവാര്യമാണ്.

കടങ്ങളെ നല്ലതും ചീത്തയുമെന്ന് രണ്ട് വിഭാഗമായി തിരിക്കാം

ഒരു ആസ്തി വാങ്ങുന്നതിനായി എടുക്കുന്ന കടമാണെങ്കിൽ അത് നല്ല കടമെന്ന വിഭാഗത്തിൽ പെടുത്താം. ദീർഘകാലത്തേക്ക് വരുമാനത്തിനുള്ള മാർഗം അത് ഒരുക്കുന്നുണ്ടല്ലോ. എന്നാൽ ഒരു ആസ്തി ഈടുവെച്ച് എടുക്കുന്ന വായ്പ അടിയന്തിര ഘട്ടത്തിലെ ആവശ്യത്തിന് ഉപകരിക്കുമെന്നതൊഴിച്ചാൽ ആ കടം ഒരിക്കലും നേട്ടമുണ്ടാക്കുന്നില്ല. ഇതാണ് ചീത്ത കടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.