മക്കള്‍ക്കു വേണ്ടിയുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് നികുതിയിളവ്

ആദായ നികുതിദായകന്റെ മൊത്ത വരുമാനത്തില്‍ നിന്ന് 80 സി പ്രകാരം നേടാവുന്ന ഇളവുകളില്‍ പ്രധാനപ്പെട്ട ഒന്നാണല്ലോ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കായുള്ള പ്രീമിയം. നികുതിദായകന്റെ പേരിലുള്ളതിനു പുറമേ ഭാര്യയുടേയോ മക്കളുടേയോ പേരിലുള്ള പോളിസികള്‍ക്കുള്ള പ്രീമിയത്തിനും ഇളവു ലഭിക്കും.

മക്കള്‍ ഏതു പ്രായത്തിലുള്ളവരാണെങ്കിലും, ആശ്രിതരാണെങ്കിലും അല്ലെങ്കിലും  ഇളവു ലഭിക്കും. ഇതേ സമയം മാതാപിതാക്കളുടെ പേരില്‍ മക്കള്‍ എടുക്കുന്ന ലൈഫ് ഇന്‍ഷൂറന്‍സ്  പോളിസികള്‍ക്ക് ഈ ഇളവു ലഭിക്കില്ല. പോളിസി തുകയുടെ പത്തു ശതമാനം വരെയുള്ള പ്രീമിയത്തിനാണ് ഇളവു ലഭിക്കുക.