എപ്പോഴാണ് സ്രോതസിൽ നിന്ന് ശമ്പളക്കാരുടെ നികുതി പിടിക്കേണ്ടത് ?

സ്രോതസില്‍ നിന്നു നികുതി പിടിക്കേണ്ടതു സംബന്ധിച്ച തൊഴില്‍ ദാതാവിന്റെ ചുമതലയെക്കുറിച്ച് ആദായ നികുതി നിയമത്തിന്റെ 192 -ാം  വകുപ്പാണ് നിഷ്‌കര്‍ഷിക്കുന്നത്. ശമ്പളം അല്ലാതെയുള്ള മറ്റു തുകകള്‍ നല്‍കുമ്പോള്‍ ഉള്ള വ്യവസ്ഥയല്ല ശമ്പളത്തിന്റെ കാര്യത്തില്‍  ടിഡിഎസിനുള്ളത്. എപ്പോഴാണോ  യഥാര്‍ത്ഥത്തില്‍ പണം നല്‍കുന്നത്, അപ്പോഴാണ് ശമ്പളത്തില്‍ നിന്നുള്ള  ടിഡിഎസ് പിടിക്കേണ്ടത്.  ശമ്പളം ഒഴികെയുള്ളവയില്‍ തുകയുടെ ക്രെഡിറ്റ് അല്ലെങ്കില്‍ പണം നല്‍കല്‍ ഇതില്‍ ഏതാണോ ആദ്യം അപ്പോള്‍ നികുതി ഈടാക്കണം. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ എപ്പോഴാണോ തുക നല്‍കുന്നത്, അപ്പോള്‍ മാത്രമേ  ടിഡിഎസ് പിടിക്കാനുള്ള ചുമതല ഉണ്ടാകുന്നുള്ളു.