ചൈനയെ നിരീക്ഷിക്കാൻ 24 റോമിയോ ഹെലികോപ്റ്ററുകൾ

ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കുളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ഇന്ത്യ 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നു. എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകൾ 200 കോടി ഡോളർ മുടക്കി അമേരിക്കിയിൽ നിന്നാണ് വാങ്ങുന്നത്.

കടൽ വഴിയുളള ചൈനീസ് അന്തർവാഹിനികളുടെ നീക്കങ്ങളെ കൃത്യതയോടെ നിരീക്ഷിക്കാൻ റോമിയോ ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിരോധ മേഖലയിൽ തന്നെ കടൽ നിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണിത്.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്നാണ് റിപ്പോർട്ട്. എന്നാൽ അവസാന ഘട്ട ചർച്ചകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിൽ നടന്നേക്കും. നിലവിൽ യുഎസ്, റോയൽ ഓസ്ട്രേലിയൻ നാവിക സേനകളാണ് റോമിയോ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്.