ജപ്പാന്‍ വെടിവെച്ചിട്ട വിമാനത്തിൽ നിന്ന് പറന്നിറങ്ങിയ ബുഷ്; വിഡിയോ ഹിറ്റ്

കഴി‍ഞ്ഞ വെള്ളിയാഴ്ച അന്തരിച്ച യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് (ജോർജ് ബുഷ് സീനിയർ) തകർന്ന പോർവിമാനത്തിൽ നിന്നു രക്ഷപ്പെടുന്ന വിഡിയോ പുറത്ത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ വെടിവെച്ചിട്ട വിമാനത്തിൽ നിന്നു തന്ത്രപരമായി രക്ഷപ്പെട്ട മുങ്ങിക്കപ്പൽ വഴി രക്ഷപ്പെടുന്ന വിഡിയോയാണ് യുഎസ് നാവിക സേവന പുറത്തുവിട്ടിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനിടെ യുഎസ് യുദ്ധവിമാനം ജപ്പാന്‍ വെടിവച്ചിടുകയായിരുന്നു. തകർന്ന വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി പറന്നിറങ്ങിയാണ് ബുഷ് രക്ഷപ്പെട്ടത്. കടലിൽ വീണ ബുഷ് നാലു മണിക്കൂറോളം വെള്ളത്തിൽ ലൈഫ് ജാക്കറ്റിൽ കിടന്നു. ഇതിനു ശേഷമണ് അമേരിക്കയുടെ തന്നെ മുങ്ങിക്കപ്പൽ ബുഷിനെ രക്ഷിക്കാനെത്തിയത്. മുങ്ങിക്കപ്പലിൽ കയറ്റുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ലോകമഹായുദ്ധം നടക്കുന്ന കാലം, 1943 ലാണ് ബുഷ് നാവികസേനയുടെ യുദ്ധവിമാന പൈലറ്റായി സ്ഥാനമേൽക്കുന്നത്. അന്ന് ജപ്പാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രമായിരുന്ന ചെച്ചി ജിമ ദ്വീപിനെതിരെ ആക്രമണം നടത്തിയ ടിബിഎം അവെഞ്ചര്‍ പോര്‍വിമാനമാണ് വെടിവെച്ചു തകർത്തത്. ഈ ദുരന്തത്തിൽ വിമാനം തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.