ദൈവത്തിൽ വിശ്വസിച്ചില്ല, മരിക്കും വരെ നിരീശ്വരവാദിയായി ജീവിച്ചു

ലോകത്തിലെ അതിബുദ്ധിമാന്മാരെന്ന് കരുതപ്പെടുന്ന സ്റ്റീഫന്‍ ഹോക്കിങ് മുതല്‍ അലന്‍ ടൂറിങ് വരെയുള്ള നിരവധി പേര്‍ നിരീശ്വരവാദികളാണ്. എന്തുകൊണ്ടായിരിക്കും അതിബുദ്ധിമാന്മാരായി ലോകം കരുതുന്നവര്‍ വിശ്വാസികളല്ലാതാകുന്നത്? 

സ്റ്റീഫൻ ഹോക്കിങ് ഒരിക്കലും ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. ദൈവമില്ലെന്ന വാദവുമായി നിരവധി തവണ മാധ്യമങ്ങൾക്ക് മുന്നിൽ വാദപ്രതിവാദം നടത്തുകയും ചെയ്തു. ഈ പ്രപഞ്ചം എങ്ങനെ നിര്‍മിക്കപ്പെട്ടു, നിലനില്‍ക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് ഒരുപാട് തെളിവുകളുണ്ട്. ഇതിനിടയില്‍ ദൈവം എന്ന വാക്കിന് യാതൊരു പ്രാധാന്യവുമില്ല എന്നായിരുന്നു സ്റ്റീഫൻ ഹോക്കിങ് എപ്പോഴും വാദിച്ചിരുന്നത്.

ഇന്ന് ജനങ്ങള്‍ പിന്തുടരുന്ന ദൈവ ശാസ്ത്രം മനുഷ്യര്‍ക്കിടയില്‍ അറിവിന്റെ അസമത്വം സൃഷ്ടിക്കാൻ മാത്രമാണ് സഹായിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ദൈവ ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം മനുഷ്യന്റെ ഭാവി എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കുമായിരുന്നു.

പ്രതിഭാസമായിരുന്നു ഹോക്കിങ്ങും ഒപ്പം ആ വീടും!

ഭാവിയില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വികസിക്കുന്നതോടെ അതുവച്ച് രൂപീകരിക്കപ്പെടുന്ന യന്ത്രങ്ങള്‍ മനുഷ്യനെ 100 കൊല്ലത്തിനുള്ളില്‍ കീഴടക്കിയേക്കും. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇപ്പോഴേ എല്ലാവരും ശ്രദ്ധിക്കണമെന്നൊരു മുന്നറിയിപ്പും നൽകിയാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നത്.

MORE IN SCIENCE