മഴക്കാല പക്ഷിസർവേ 108 ഇനങ്ങളെക്കൂടി കണ്ടെത്തി

വേയിൽ 118 ഇനങ്ങളെ കൂടി കണ്ടെത്തി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും അപൂർവമായ സസ്യ–പക്ഷി വൈവിധ്യം കെ‍ാണ്ട് സമ്പന്നമായ പ്രദേശമാണ് തെക്കേ വയനാടൻ മലനിരകൾ. സമുദ്രനിരപ്പിൽ നിന്ന് 1000 മുതൽ 2200 മീറ്റർ വരെ ഉയരമുള്ള കെ‍ാടുമുടികൾ ഉൾപ്പെടുന്ന വെള്ളരിമല, എളിമ്പിലേരിമല, ചേമ്പ്രമല, ബാണാസുരൻമല, മണ്ടമല, വണ്ണാത്തിമല, കുറച്യർമല, ഇൗശ്വരമുടി   എന്നിവിടങ്ങളിലാണ് എട്ട് മുതൽ പത്ത് വരെ സർവേ നടത്തിയത്. കേരളത്തിൽ വളരെ അപൂർവമായ ശ്രീലങ്കൻ ബേ ഓൾനെ തെ‍ാള്ളായിരം മലയിടുക്കുകളിലെ കാടുകളിൽ കണ്ടെത്തി. 

വയനാടൻ പുൽമേടുകളുടെ സവിശേഷതയായ ഉയരംകൂടിയ പുൽമേടുകളിൽ മാത്രം കാണുന്ന നെൽപെ‍ാട്ടൻ, പോതകിളി എന്നിവയെ ചേമ്പ്ര, വണ്ണാത്തിമല, ക‍ുറിച്യാർമല, ബാണാസുരൻ മല എന്നിവിടങ്ങളിലെ പുൽമേടുകളിൽ ധാരാളമായി കണ്ടെത്തി. ഒൻപത് ഇനം പരുന്തുകൾ, എഴ് ഇനം ചിലപ്പൻമാർ, അഞ്ച് ഇനം വീതം പ്രാവുകളും മരംകെ‌‍ാത്തികളും, ആറിനം ബുൾബുളുകൾ, 16 ഇനം നീർപക്ഷികൾ എന്നിവയെ കണ്ടെത്തി. ബാണാസുരസാഗർ അണക്കെട്ടിൽ വലിയനീർകാക്ക, ചെറിയ നീർകാക്ക, കിന്നരി നീർകാക്ക, പുള്ളിച്ചുണ്ടൻ താറാവ് എന്നിവയെയും കണ്ടെത്തി.  



വനംവകുപ്പ്, ഹ്യും സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, ഫോറസ്ട്രി കോളജ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സർവേ. ഡിഎഫ്ഒ അബ്ദുൽ അസീസ്, റെയ്ഞ്ച് ഓഫിസർമാരായ പി.കെ. അനൂപ്കുമാർ, ബി. ഹരിചന്ദ്രൻ, ഡെപ്യൂട്ടി റെയ്ഞ്ചർ ആസിഫ്, സെക്‌ഷൻ ഓഫിസർ കെ.ഐ.എം. ഇക്ബാൽ, പ്രശാന്ത് എസ്. പ്രഭാകർ എന്നിവർ നേതൃത്വം നൽകി. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 35 പക്ഷിന‍ിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ഡോ. ആർ.എൽ. രതീഷ്, ശ്വേത ഭാരതി, സഹന, അരുൺ ചുങ്കപള്ളി, അരവിന്ദ് അനിൽ, രാഹുൽ സജീവൻ, മുഹമ്മദ് അസ്‍ലം, വി.കെ. അനന്തു, മുനീർ തോൽപ്പെട്ടി, അനുശ്രീദ, ഷബീർ തുറക്കൽ, സബീർ മാമ്പാട്, സബരി ജാനകി എന്നിവർ നേതൃത്വം നൽകി.