വേറിട്ട ബിരിയാണി രുചികളുമായി അനന്തപുരി ഫെസ്റ്റ്

തിരുവനന്തപുരം∙ മലയാള മനോരമയുടെ അനന്തപുരി ഫെസ്റ്റിന്റെ ഭാഗമായി ബിരിയാണികളുടെ രാജാവായ തലശേരി ദം ബിരിയാണിയും. പ്രോൺസ് ബിരിയാണി, നെയ്പത്തിരി, ചിക്കൻ വിഭവങ്ങളുമെല്ലാമുണ്ട്  കുടുംബശ്രീ സ്റ്റോളിൽ. തട്ടുകട ഫ്രൈയും തുളുനാടൻ കോഴിക്കറിയും പുലിവാലനും ചതിക്കാത്ത സുന്ദരിയുമെല്ലാം വേറിട്ട സ്വാദിന്റെ അനുഭവം പകരുന്നവയാണ്.

ടേക്ക് എവേ കൗണ്ടർ

കൊതിയൂറും വിഭവങ്ങൾ വീട്ടിലേയ്ക്ക് കൊണ്ടു പോകാനായി പാഴ്സൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്നത്തെ റെസിപ്പി

നാലുകെട്ട് ചിക്കൻ കറി

ചിക്കൻ–1കിലോ

മുളകുപ്പൊടി–100 ഗ്രാം

മല്ലിപ്പൊടി– 50 ഗ്രാം

സവാള– 2 കിലോ

ഗരം മസാല–50ഗ്രാം

വെള്ളിച്ചെണ്ണ– 250 ഗ്രാം

തക്കാളി– 3 എണ്ണം.

ഇഞ്ചി, വെളുത്തുള്ളി ആവശ്യത്തിന്

തേങ്ങ്– ഒരു മുറ

പാകം ചെയ്യുന്ന വിധം

സവാള എണ്ണയിൽ വഴറ്റി മസാലക്കൂട്ട് തയാറാക്കുക. ചിക്കൻ ചെറിയ കഷണങ്ങളാക്കി ഇതിൽ ചേർക്കുക. എണ്ണ തെളിയുന്നതു വരെ ചിക്കൻ നന്നായി വഴറ്റുക. വറുത്തരച്ച ഒരു മുറിത്തേങ്ങ കറി കുറുകിയ ശേഷം ചേർക്കുക. 10 മിനിറ്റ് അടച്ചുവച്ചു വേവിക്കുക. ഇറക്കി വച്ചതിനു ശേഷം ആവശ്യത്തിനു മല്ലിയിലയും പുതിനയിലയും ചേർക്കുക.

ഐഎംഎ പവലിയനിൽ ഇന്ന്

ഐഎംഎ പവലിയനിൽ അനന്തപുരി ഹോസ്പിറ്റൽ  രാവിലെ 11.30 മുതൽ വൈകിട്ട് 7 വരെ സൗജന്യമായി ഹെപ്പറ്റിറ്റീസ് രക്ത പരിശോധന നടത്തും. വൈകിട്ട് 6 മുതൽ 8 വരെ ഉദര രോഗങ്ങൾ പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കരളിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ക്വിസ് മത്സരവും ഉണ്ട്. ഡോ. അഭിഷേക് ശശിധരൻ  നേതൃത്വം നൽകും.

മുതുകാടിന്റെ വിസ്മയ പ്രകടനം നാളെ

മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം നാളെ. നിഴൽ വിസമയങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന പ്രഹ്ലാദ് ആചാര്യയും മുതുകാടിനൊപ്പം ചേരുന്നു. കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ മുൾമുനയിൽ നിർത്തുന്ന മാന്ത്രിക പ്രകടനത്തിനാകും നാളെ അനന്തപുരി സാക്ഷ്യം വഹിക്കുക. കൈവേഗത്തിന്റെ ദൃശ്യചാരുതയിൽ അത്ഭുതം വിരിയുന്ന അപൂർവ അനുഭവമാണ് ഷാഡോ പ്ലേയിലൂടെ പ്രഹ്ലാദൻ അവതരിപ്പിക്കുക.

ഇന്നു വൈകുന്നേരം 7 ന് നടി സരയു അവതരിപ്പിക്കുന്ന നൃത്തം