ഇന്ധനം: നാല് കെട്ടുകഥകൾ

Fuel
SHARE

രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കും. ചൂടുകാലങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നത് നല്ലതല്ല തുടങ്ങി ഇന്ധനത്തെക്കുറിച്ച് പല തെറ്റിധാരണകളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അവ പലതും മിഥ്യാധാരണകളാണെന്നതാണ് സത്യം. കാറിൽ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട നാല് മിഥ്യാധാരണകൾ വെളിപ്പെടുത്തുകയാണ് ഫോഡിലെ മുതിർന്ന എൻജിനീയർ കോളിൻ ഹാർഡിങ്.

1. കാറിൽ രാവിലെ ടാങ്ക് നിറച്ചാൽ കൂടുതൽ മൈലേജ് ലഭിക്കും

നല്ല ശ്രമമാണ് പക്ഷേ നടക്കില്ല. ചൂട് കൂടുന്നതിനനുസരിച്ച് പെട്രോൾ വികസിക്കുമെന്നതാണ് ഈ മിഥ്യാധാരണയുടെ പിന്നിലുള്ള തത്വം. ഇത് സത്യവുമാണ്-അതായത് തണുത്തിരുന്നാൽ നിങ്ങളുടെ ടാങ്കിൽ കൂടുതൽ ഇന്ധനം നിറയും. എന്നാൽ യഥാർഥ വസ്തുതെന്താണെന്നു വെച്ചാൽ, പെട്രോളിന്റെ സാന്ദ്രതയെ യാതൊരു തരത്തിലും ദിവസത്തിലെ വർധിക്കുന്ന ചൂട് ബാധിക്കാത്ത വിധമാണ് ഭൂമിക്കടിയിലുള്ള ടാങ്കിൽ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുമ്പോൾ ഇന്ധനം നിറയ്ക്കുക.

2. കുറഞ്ഞ ഇന്ധനത്തിൽ കാറോടിക്കുന്നത് എൻജിന് നല്ലതല്ല

ഒരിക്കലുമല്ല. കുറഞ്ഞ ഇന്ധനത്തിൽ വാഹനോടിച്ചാൽ എൻജിൻ മോശമായ അല്ലെങ്കിൽ ടാങ്കിന്റെ അടിയിൽ അടിഞ്ഞു കൂടുന്ന മട്ട് വലിച്ചെടുക്കാനാരംഭിക്കുമെന്നതാണ് പൊതുവേയുള്ള തെറ്റിദ്ധാരണ. പക്ഷേ ടാങ്കിന്റെ അടിയിൽ നിന്ന് ഇന്ധനം വലിച്ചെടുക്കാൻ കഴിയുന്ന വിധത്തിലാണ് എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് എൻജിന് എപ്പോഴും ഇന്ധനം വലിച്ചെടുക്കാൻ കഴിയുമെന്നർഥം. പൊതുധാരണയ്ക്ക് വിരുദ്ധമായി ഇന്ധനം കുറവുള്ളപ്പോഴും ഇന്ധനം മുഴുവൻ നിറഞ്ഞിരിക്കുമ്പോഴും എൻജിൻ വലിച്ചെടുക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമൊന്നുമില്ല.

3. പ്രീമിയം ഇന്ധനം നിറച്ചാൽ നിങ്ങളുടെ നോൺ-പ്രീമിയം കാറിനെ കൂടുതൽ മികച്ച രീതിയിൽ ഓടിക്കാനാകും

തെറ്റ്. പമ്പിലെത്തുമ്പോൾ മുൻപത്തേക്കാളേറെ ഓപ്ഷനുകളുണ്ട് ഇപ്പോൾ. പവർ, പ്രീമിയം പോലുള്ള വാക്കുകളും വിവിധ ഓയിലുകളും ലൂബ്രിക്കന്റുകളും നിലവിലുണ്ട്. ഇവ നിറച്ചാൽ ഭ്രാന്തമായി ഓടിക്കാനാകുമെന്നാണ് കരുതുന്നത്. അത് ചിലപ്പോൾ വില കൂടിയതുമാകാം. എന്നാൽ അവ സാധാരണ ഇന്ധനത്തേക്കാൾ കൂടുതൽ തെളിഞ്ഞതോ ശുദ്ധമോ അല്ല.  അവ വളരെ കുറച്ച് എരിഞ്ഞു തീരുന്നതും കരുത്തുറ്റ പെർഫോമൻസ് എൻജിനുകൾക്ക് ഗുണകരവുമാണ്. എന്നാൽ ഡെയ്‌ലി ഡ്രൈവിന് കാര്യമായ ഗുണമില്ല. എല്ലാത്തരം ഇന്ധനവും ഒരേ നിലവാരം പുലർത്തുന്നവയാണ്. 

4. എന്റെ റേഞ്ച് റീഡിംഗുകൾ തെറ്റാണ്

അസാധ്യം: ടാങ്കിൽ എത്ര ഇന്ധനമുണ്ടെന്ന് ഫ്യുവൽ ഗെയ്ജ് ഡ്രൈവർക്ക് നിർദേശം നൽകുമ്പോൾ, ദീർഘ ഡ്രൈവിംഗ് രീതി അടിസ്ഥാനമാക്കിയാണ് റേഞ്ച് റീഡിംഗ് കണക്കാക്കുന്നത്. 

മിഥ്യാധാരണകൾ എവിടെനിന്നു വരുന്നുവെന്നോ അവ എങ്ങനെയാണ് ആളുകൾ പിന്തുടരുന്നതെന്നോ അല്ലെങ്കിൽ എന്തുകൊണ്ടാണ് ചിലപ്പോൾ തെറ്റിദ്ധാരണകൾ നിയമമായി ധരിക്കപ്പെടുന്നതെന്നോ എല്ലായ്‌പ്പോഴും വ്യക്തമല്ല. പക്ഷേ ഈ തെറ്റിദ്ധാരണകൾ പിൻതുടരുന്നതോ കൊണ്ട് ഇന്ധനം ലാഭിക്കാൻ കഴിയില്ല. പക്ഷേ താഴെ പറയുന്ന ടിപ്സ് തീർച്ചയായും അതിനു സഹായിക്കും. 

∙ നിങ്ങളുടെ എൻജിൻ ട്യൂൺ ചെയ്ത് വെക്കുക:

ശ്രദ്ധേയമാംവിധം ഔട്ട് ഓഫ് ട്യൂൺ ആയതും പുക പരിശോധനയിൽ പരാജയപ്പെടുന്നതുമായ വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്നത് ശരാശരി നാലു ശതമാനം വരെ ഇന്ധനക്ഷമത മെച്ചപ്പെടുത്തും. പക്ഷേ യഥാർഥ ബോണസ് ഇതാണ്: ശരിയായി പ്രവർത്തിക്കാത്ത ഓക്‌സിജൻ സെൻസർ മാറ്റുന്നത് 40 ശതമാനത്തോളം മൈലേജ് വർധിപ്പിക്കും. 

∙ ടയറുകളിൽ കൃത്യമായി കാറ്റു നിറയ്ക്കുക: 

ശരിയായി കാറ്റു നിറച്ച ടയറുകൾ സുരക്ഷിതവും കൈകാര്യം ചെയ്യാൻ എളുപ്പവും ദീർഘനാൾ നിലനിൽക്കുന്നതും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതുമാണ്. ഓപ്പറേറ്റിംഗ് ടയർ മർദ്ദം സാധാരണ ഡ്രൈവറുടെ ഡോറിനു സമീപത്തോ ഡോർ പില്ലറിലോ ഗ്ലോവ് ബോക്‌സിനു സമീപമോ ഉള്ള സർട്ടിഫിക്കേഷൻ ലേബലിൽ കാണാവുന്നതാണ്. ഓപ്പറേറ്റിംഗ് ടയർ മർദ്ദത്തിനു മുകളിൽ കാറ്റു നിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ മർദ്ദമുണ്ടായാൽ അത് ട്രാക്ഷൻ, ടയറിന്റെ ആയുസ് എന്നിവ കുറയ്ക്കും. 

∙ ശുപാർശ പ്രകാരമുള്ള ഗ്രേഡിലുള്ള മോട്ടോർ ഓയിൽ ഉപയോഗിക്കുക 

ഉടമകൾക്കുള്ള ഗൈഡിൽ നിർമ്മാതാക്കൾ ശുപാർശ ചെയ്തിട്ടുള്ള ഗ്രേഡ് മോട്ടോർ ഓയിൽ ഉപയോഗിച്ചാൻ എൻജിന്റെ ലൂബ്രിക്കേഷൻ സംവിധാനം സാധ്യമാകുന്നിടത്തോളം കാര്യക്ഷമമായി പ്രവർത്തിക്കും. തെറ്റായ ഗ്രേഡിലുള്ള ഓയിൽ ഉപയോഗിച്ചാൽ ഇന്ധന ക്ഷമത രണ്ട് ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്.   

∙ എല്ലാ ചെറിയ കാര്യങ്ങളും പ്രധാനമാണ് 

മേൽപ്പറഞ്ഞ അറ്റകുറ്റപ്പണികൾക്കൊപ്പം തേയ്മാനം സംഭവിച്ച ഫ്യുവൽ ഫിൽറ്ററുകളും സ്പാർക്ക് പ്ലഗ്ഗുകളും മാറ്റാനും വീൽ അലൈൻമെന്റ് ശരിയാക്കാനും പുകക്കുഴലും പുക തള്ളൽ സംവിധാനവും പരിശോധിക്കാനും പരിശീലനം സിദ്ധിച്ച ടെക്നീഷ്യൻമാർക്കു കഴിയും. ഇത്തരത്തിലുള്ള വാഹന അറ്റകുറ്റപ്പണി നടപടികളും ഡ്രൈവിങ് ശൈലിയും മൈലേജ് 25% വരെ വർധിപ്പിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA