കാർ ഇൻഷുറൻസ്, സൂക്ഷിക്കേണ്ട കാര്യങ്ങള്‍

auto-insurance
SHARE

സ്വന്തമായൊരു വാഹനം ഏവരുടെയും സ്വപ്നമാണ്. ‌അതിനാൽ വാഹനത്തിന്റെ സംരക്ഷണം പ്രധാനമാണ്. ഇൻഷുറൻസ് പരിരക്ഷയാണ് ഇതിൽ ഏറ്റവും നിർണായകം. പൊതുനിരത്തിലോടുന്ന വാഹനങ്ങൾക്ക് തേഡ് പാർട്ടി ഇൻഷുറൻസെങ്കിലും വേണമെന്നത് നിർബന്ധമാണ്. തേർഡ് പാർട്ടി ഇൻഷുറൻസില്ലാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദ് ചെയ്യാനും പിഴ, തടവ് ശിക്ഷ എന്നീ ശിക്ഷകൾ നൽകാനും നിയമമുണ്ട്്. വാഹനങ്ങൾക്ക് ഇൻഷുർ ചെയ്യുമ്പോൾ കൂടുതലൊന്നും നമ്മൾ അന്വേഷിക്കാറില്ല. അപകടം നടന്നതിനു ശേഷം ക്ലെയം ചെയ്യുമ്പോഴായിരിക്കും പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കുക. വാഹന ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

ചെറിയ പ്രീമിയം  തേടിപ്പോകുമ്പോൾ

എന്തും വിലകുറച്ചു വാങ്ങാൻ ശ്രമിക്കുന്നവരാണ് നമ്മൾ. പക്ഷേ ഇൻഷുറൻസ് പോളിസികളിൽ ഈ നയം സ്വീകരിക്കുന്നത് ശരിയല്ല. വിവിധ കമ്പനികളുടെ തേഡ് പാർട്ടി ഇൻഷുൻസുകൾ‌ തുല്യമാണെങ്കിലും വാഹന വിലയെ അടിസ്ഥാനമാക്കി യാത്രക്കാർക്കുൾപ്പടെ നൽകുന്ന പോളിസികൾ വ്യത്യസ്ഥമാണ്. നിലവിലുള്ളതിൽ ഏറ്റവും മികച്ച ഡീൽ ഏതാണെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പോളിസിയെടുക്കുക.  ഇതിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്ന മറ്റ് ഓഫറുകളും സശ്രദ്ധം കേൾക്കുക. സീറോ ഡിപ്രിസിയേഷൻ, റോഡ് സൈഡ് അസിസ്റ്റൻസ്, എൻജിൻ പരിരക്ഷ എന്നിവ പ്രീമിയം തുക കൂടുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. അപകടത്തിനു ശേഷം ക്ലെയിം ചെയ്യുാനെത്തുമ്പോഴാണ് ഇവയുടെ പ്രാധാന്യം മനസിലാകുക.

ഇൻഷുറൻസ് കമ്പനിയുടെ വിശ്വാസ്യത

ഇൻഷുറൻസ് കമ്പനികളുടെ വിശ്വാസ്യത പരമ പ്രധാനമാണ്. മറ്റുള്ള ഉപഭോക്താക്കളുടെ അഭിപ്രായം തേടാവുന്നതാണ്. ഇൻഷുറൻസ് പോളിസികളെക്കുറിച്ചും ക്ലെയിമുകളിൽ സമയബന്ധിതമായി നടപടിയെടുക്കുന്നതിനെക്കുറിച്ചും തീർച്ചയായും അന്വേഷിക്കണം. 

 ഇടനിലക്കാരെ പേടിക്കണോഇൻഷുറൻസ് മേഖലയിൽ ഇടനിലക്കാരുടെ സാന്നിധ്യത്തെ ഭയപ്പെടാൻ വരട്ടെ. നമുക്ക് ആവശ്യമായ പോളിസികൾ തിരഞ്ഞെടുക്കുന്നതിൽ ബ്രോക്കറുടെയോ ഏജന്റിന്റെയോ അഭിപ്രായം സ്വീകരിക്കുന്നതിൽ തെറ്റില്ല. മാർക്കറ്റിൽ നിലവിലുള്ള വിവിധ കമ്പനികളെക്കുറിച്ചും അവർ നൽകുന്ന സേവനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഇക്കൂട്ടർക്കുണ്ടാവും. നമുക്ക് ആവശ്യമായ പോളിസികൾ തിരഞ്ഞെടുക്കാൻ ഇത് സഹായകരമാകും. 

വിവരങ്ങൾ: സുബ്രഹ്മണ്യം ബ്രഹ്മജോസ്യുല, അണ്ടർറൈറ്റിങ്–റീഇൻഷുറൻസ് മേധാവി, എസ്ബിഐ ജനറൽ ഇൻഷുറൻസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA