ഫ്രിജിൽ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കരുതേ; കാരണം ഇതാണ്

potato
SHARE

ഉരുളക്കിഴങ്ങ്  കുറച്ച് അധികം വാങ്ങി എന്നാൽ ഇത് വേഗം ഫ്രിജിൽ വച്ചേക്കാം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? മുള വരുകയോ ചീഞ്ഞു പോവുകയോ ചെയ്താലോ എന്നു കരുതി ഉരുളക്കിഴങ്ങും പച്ചക്കറികളോടൊപ്പം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നവരുണ്ടാകാം. എങ്കിൽ അരുതേ. ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ചാൽ‍ അർബുദം വരാം. 

എന്തുകൊണ്ട് ഇങ്ങനെ പറയുന്നതെന്നോ? റഫ്രിജറേറ്ററിലെ തണുത്ത താപനില, ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചിനെ ഷുഗർ ആക്കി മാറ്റും. ഈ ഉരുളക്കിഴങ്ങ് 250 ഡിഗ്രി ഫാരൻ ഹീറ്റിൽ, അതായത് ഉയർന്ന താപനിലയിൽ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുമ്പോൾ ഈ ഷുഗർ, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേർന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു. 

പേപ്പർ, കൃത്രിമനിറങ്ങൾ, പ്ലാസ്റ്റിക്കുകൾ ഇവയെല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് അക്രിലാമൈഡ് എന്ന ഈ കക്ഷി. പുകവലിയാണ് അക്രിലാമൈഡുമായി സമ്പർക്കം വരുന്ന ഒരവസരം. എന്നാൽ ഭക്ഷ്യവസ്തുക്കളായ ഫ്രഞ്ച് ഫ്രൈസ്, ഉരുളക്കിഴങ്ങുപ്പേരി, ക്രാക്കേഴ്സ് ബ്രഡ്, കുക്കീസ്, കോഫി ഇവയിലും ഈ രാസവസ്തു ഉണ്ടാകാം.

എലികളിൽ നടത്തിയ പഠനത്തിൽ, അക്രിലാമൈഡ് അർബുദ കാരണമാകും എന്ന് തെളി‍ഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രിലാമൈഡ്  കാര്‍സിനോജനുകളുടെ ഗണത്തിൽപ്പെടും. അതായത് അർബുദകാരിയായ വസ്തു.

ഉരുളക്കിഴങ്ങ് ഫ്രിജിൽ സൂക്ഷിക്കാതെ ഈർപ്പമില്ലാതെ നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കാം. രോഗങ്ങൾ വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലതല്ലേ.... വരാതെ നോക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA