മൈക്രോവേവ് അവ്ൻ അപകടകാരിയാകുന്നത് എപ്പോള്‍?

microwave-oven
SHARE

മൈക്രോവേവ് അവ്ൻ ഇന്ന് മിക്ക അടുക്കളകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഭക്ഷണം എളുപ്പം ചൂടാക്കാന്‍ മാത്രമല്ല, എണ്ണയുടെ ഉപയോഗം കുറയ്ക്കാനും  ഇതു സഹായകമാണ്. അക്ഷരാര്‍ഥത്തില്‍ ഒരു ലോഹപ്പെട്ടിയാണ് മൈക്രോവേവ് അവ്ൻ‍. കാന്തികതരംഗങ്ങള്‍ ആഹാരത്തിലൂടെ കടത്തിവിട്ടാണ് അവ്നില്‍ പാചകം ചെയ്യുന്നത്.  

കാന്തികതരംഗങ്ങള്‍ ആഹാരപദാര്‍ത്ഥത്തിന്റെ ഉള്ളിലെത്തി അതിലെ മുഴുവന്‍ ജലതന്മാത്രകളെയും കമ്പനം ചെയ്യിപ്പിക്കുന്നു. ഈ തന്മാത്രകള്‍ ഉരസുമ്പോഴാണ് ചൂടുണ്ടാകുന്നത്. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ല എങ്കില്‍ മൈക്രോവേവ് ചിലപ്പോള്‍ പണിയും തരും. 

മൈക്രോവേവില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ തന്നെയാണ് ഇവിടെ പ്രശ്നം. മൈക്രോവേവ് സേഫ് ആയ പാത്രങ്ങൾ മാത്രമേ  പാചകത്തിനായി ഉപയോഗിക്കാവൂ എന്ന് സാരം. അവ്നില്‍  പ്ലാസ്റ്റിക്‌ പാത്രങ്ങള്‍വച്ച് ആഹാരം പാകം ചെയ്യുന്നത് വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, വന്ധ്യത, പൊണ്ണത്തടി, കാന്‍സര്‍ എന്നിങ്ങനെ ഇതുവഴി ക്ഷണിച്ചു വരുത്തുന്ന രോഗങ്ങള്‍ ചില്ലറയല്ല എന്നാണ് ഒരു പുതിയ പഠനം പറയുന്നത്. 

ഇത്തരം ആഹാരം ഗര്‍ഭിണികള്‍ കഴിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിനു വരെ അപകടമാണ് എന്നാണു ഗവേഷകര്‍ പറയുന്നത്.  പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ അവ്നില്‍ ചൂടാക്കുമ്പോള്‍ 95 ശതമാനം കെമിക്കലുകളാണ് പുറന്തള്ളുന്നത്. Bisphenol A അഥവാ  BPA  ആണ് പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ ചൂടാകുമ്പോള്‍ പുറത്തുവിടുന്ന ഏറ്റവും മാരകമായ വസ്തു. വന്ധ്യത, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പലതരം കാന്‍സര്‍ എന്നിവയാണ് ഇത് സമ്മാനിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയൊരു പഠനത്തില്‍ ഇത്തരം ആഹാരം മൃഗങ്ങള്‍ക്ക് ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു. 

PVC, dioxin, styrene അങ്ങനെ മാരകമായ പല വസ്തുക്കളും പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ ചൂടാകുമ്പോള്‍ പുറന്തള്ളുന്നുണ്ട്. ഇതെല്ലാം കാന്‍സറിന് വഴിവയ്ക്കുന്നവയാണ്. അവ്നില്‍ ഇത്തരത്തില്‍ ആഹാരം ചൂടാകുമ്പോള്‍ ഇതിലെ കെമിക്കലുകള്‍ വളരെ വേഗം ആഹാരത്തിലൂടെ നമ്മുടെ ഉള്ളിലെത്തുന്നു. പ്ലാസ്റ്റിക്‌ ഉപയോഗം പരമാവധി കുറച്ചു ഗ്ലാസ്സ് കൊണ്ടുള്ള പാത്രങ്ങള്‍ അവ്നിലെ പാചകത്തിന് ഉപയോഗിക്കുക എന്നതാണ് ഇതിനൊരു പ്രതിവിധി. ഗ്ലാസ്സ് ഒരിക്കലും പ്ലാസ്റ്റിക്‌ പോലെ കെമിക്കലുകള്‍ പുറത്തുവിടുന്നില്ല. സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രധാനവസ്തുവാണ് BPA.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA