ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പ്രകാശ് രാജ്

Prakash-Raj
SHARE

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുമെന്നു നടൻ പ്രകാശ് രാജ്. പുതുവർഷ ആശംസയ്ക്കൊപ്പമാണ് ഇക്കാര്യം അറിയിച്ചുള്ള ട്വീറ്റ്. പുതിയ തുടക്കത്തിലേക്ക്, പുതിയ ഉത്തരവാദിത്തത്തിലേക്ക് കടക്കുകയാണെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും നടൻ ആവശ്യപ്പെട്ടു.

മൽസരിക്കുന്ന മണ്ഡലത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെ, ഗൗരി ലങ്കേഷ് വധത്തിൽ ഉൾപ്പെടെ മോദി വിരുദ്ധ പ്രസ്താവന നടത്തി വാർത്തയിൽ ഇടം പിടിച്ചപ്പോഴൊക്കെ തനിക്ക് രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്നാണു പ്രകാശ് രാജ് പറഞ്ഞിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA