മുത്തലാഖ് ഓർഡിനൻസ് വീണ്ടും പ്രഖ്യാപിച്ചു

Triple_Talaq
SHARE

ന്യൂഡൽഹി∙ മു‌സ്‌ലിം വനിതാ വിവാഹ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മുത്തലാഖ് ഓർഡിനൻസ് കേന്ദ്ര സർക്കാർ വീണ്ടും കൊണ്ടുവന്നു. 2018 സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഓർഡിനൻസ് ലോക്‌സഭ ഡിസംബറിൽ അംഗീകരിച്ചെങ്കിലും രാജ്യസഭയുടെ അംഗീകാരം നേടാൻ കഴിഞ്ഞില്ല. നിലവിലുള്ള ഓർഡിനൻസിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ പുതിയ ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു .വീണ്ടും ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. 

ഒറ്റത്തവണ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണു നിയമം. 3 വർഷം വരെ തടവും കിട്ടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA