കുറച്ച് ദയ കാട്ടൂ: കോൺഗ്രസിനോട് കുമാരസ്വാമി

hd-kumaraswamy
SHARE

ബെംഗളൂരു∙ സമ്മർദം  ചെലുത്തി കോൺഗ്രസ് കാര്യങ്ങൾ സാധിച്ചെടുക്കുകയാണെന്നും തന്നോ ടു കുറച്ചുകൂടി അനുകമ്പ കാണിക്കണമെന്നും കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ജനതാദൾ (എസ്) ദേശീയ നിർവാഹക സമിതി സമാപന സമ്മേളനത്തിലാണു സഖ്യകക്ഷിക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചത്. 

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞതു സത്യമാണ്. എത്ര ദിവസം ഇങ്ങനെ പിടിച്ചുനിൽക്കാനാകും. ശ്വാസം പോലും വിടാനാകാത്ത അവസ്ഥയാണെന്നും കുമാരസ്വാമി വികാരാധീനനായി. സഖ്യസർക്കാരിലെ പ്രശ്നങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന സൂചനയാണു മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാകുന്നത്. 

അതിനിടെ, തനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ നിലയ്ക്കു നിർത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ചു കുമാരസ്വാമി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു മുന്നിൽ പ്രശ്നം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്രേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA