ജെഎസ്എസ് രാജൻബാബു വിഭാഗം എൻഡിഎ വിട്ടു

SHARE

ആലപ്പുഴ ∙ എൻഡിഎ വിടുന്നതായി അറിയിച്ച് കത്ത് നൽകിയെന്ന് ജെഎസ്എസ് (രാജൻബാബു) ജനറൽ സെക്രട്ടറി എ.എൻ.രാജൻ ബാബു, സംസ്ഥാന പ്രസിഡന്റ് ആർ.കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കാണ് കത്ത് നൽകിയത്. ഘടക കക്ഷി എന്ന നിലയിൽ 2 വർഷം അവഗണന നേരിടേണ്ടി വന്നതാണ് മുന്നണി വിടാൻ പ്രേരിപ്പിച്ചത്.

ആലപ്പുഴയിലെ കൺവീനർ സ്ഥാനം ജെഎസ്എസിൽ നിന്ന് എടുത്തു മാറ്റുന്ന കാര്യം പോലും ആലോചിച്ചില്ല. ഇനി ഏതു മുന്നണിയിലേക്കെന്ന് ഇപ്പോൾ പറയാനില്ലെന്നും പാർട്ടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാജൻബാബു പറഞ്ഞു. കെ.ആർ.ഗൗരിയമ്മയുമായി ചർച്ചകൾ നടക്കുന്നുണ്ട്. ജെഎസ്എസ് വിട്ടവരുമായും ആർഎസ്പിയിലെ ഒരു വിഭാഗവുമായും ബിഎസ്പിയുമായും ചർച്ച പുരോഗമിക്കുന്നുണ്ട്.

എൻഡിഎ വിടുക, ഔദ്യോഗിക വിഭാഗമെന്ന പേരിന് അവകാശവാദമുന്നയിച്ചു നൽകിയ പരാതി പിൻവലിക്കുക എന്നീ നിബന്ധനകളാണു ഗൗരിയമ്മ മുന്നോട്ടു വച്ചത്. ഒരുമിച്ചു നിൽക്കാൻ ധാരണയായാൽ പരാതിയിൽ കഴമ്പില്ലാതാവും–രാജൻബാബു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA