മുഖ്യമന്ത്രിയെ തടയാൻ ശ്രമം: പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

youth-congress-accident
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാവാഹനം ഇടിച്ചു നാല് കോൺഗ്രസുകാർക്കു പരുക്ക്. സെക്രട്ടേറിയറ്റിലെ ഓഫിസിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുപോയ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമാണ് ഇടിച്ചത്. ബേക്കറി ജംക്‌ഷനടുത്തു ഗോർക്കി ഭവനു മുന്നിലാണു സംഭവം. കരിങ്കൊടികാണിച്ച രാജീവ്, ബിജു എന്നിവരെ പൈലറ്റ് വാഹനം ഇടിച്ചിട്ടു.

കരിങ്കൊടി കാണിച്ചശേഷം റോഡിൽ നിന്നു മാറുമ്പോഴാണ് ഇടിച്ചുവീഴ്ത്തിയത്. തുടർന്നു മുന്നോട്ടെടുത്ത വാഹനം എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചു. കോൺഗ്രസ് നേതാക്കളും മുൻ സിൻഡിക്കേറ്റ് അംഗങ്ങളുമായ കൃഷ്ണകുമാറും മുനീറുമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. കരിങ്കൊടി കാണിച്ചവരെ പൈലറ്റ് വാഹനം ഇടിച്ചിടുന്നതുകൊണ്ട് ഇവർ ബഹളം വച്ചപ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA