കര്‍മസമിതി പ്രവർത്തകന്റെ മരണത്തിൽ മുഖ്യമന്ത്രിയുടേത് കള്ളപ്രചരണം; കേസെടുക്കണം: എം.ടി.രമേശ്

mt-ramesh-1
SHARE

കൊച്ചി∙ പന്തളത്തെ അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ചു മുഖ്യമന്ത്രി കള്ളപ്രചരണം നടത്തിയെന്നു ബിജെപി. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എം.ടി.രമേശ് ആവശ്യപ്പെട്ടു. ശബരിമലയിൽ ആചാര ലംഘനം ഇനി അനുവദിക്കില്ല. ഹർത്താലിന്റെ പേരിൽ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി കേസ് എടുക്കാൻ അനുവദിക്കില്ലെന്നും എം.ടി.രമേശ് പറഞ്ഞു.

ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണകാരണം തലയ്ക്കേറ്റ ക്ഷതങ്ങളാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണു ബിജെപി പ്രചാരണം ശക്തമാക്കിയത്. കല്ലേറില്‍ ഉണ്ണിത്താന്‍റെ തലയോട്ടി തകര്‍ന്ന് ആഴത്തില്‍ മുറിവുണ്ടായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA