കാഞ്ഞങ്ങാട് നെഹ്റു കോളജ് മുൻ പ്രിൻസിപ്പലിന്റെ വീടിനു നേരെ ബോംബേറ്

pv-pushpaja-attack
SHARE

കാഞ്ഞങ്ങാട് ∙ നെഹ്റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജയുടെ വീടിനു നേരെ ബോംബേറ്. ശനിയാഴ്ച രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീട്ടിൽ ആരുമില്ലായിരുന്നു. കൊച്ചിയിലായിരുന്ന വീട്ടുകാർ വൈകിട്ടോടെ എത്തിയപ്പോഴാണ് ഇരുനില വീടിന്റെ മുകൾനിലയിലെ ജനൽച്ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്.

വീടിനുള്ളിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. ശബരിമല കർമസമിതിയുടെ അയ്യപ്പജ്യോതി കാസര്‍കോട് ജില്ലയിലെ കാലിക്കടവിൽ ഉദ്ഘാടനം ചെയ്തതു പുഷ്പജയായിരുന്നു.

33 വര്‍ഷത്തെ സര്‍വീസിനുശേഷം വിരമിച്ച പുഷ്പജയ്ക്കു കഴിഞ്ഞവർഷം കോളജില്‍ യാത്രയയപ്പ് നല്‍കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. കോളജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA