കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

bombs-found-kannur
SHARE

കോഴിക്കോട്∙ കൊയിലാണ്ടി വിയ്യൂരിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്. കൊയ്‌ലിവീട്ടിൽ ഗോപിയുടെ വീടിനുനേരെയാണു സ്റ്റീൽ ബോംബ് എറിഞ്ഞത്. ഒാട്ടോ ഡ്രൈവറായ ഗോപി കോൺഗ്രസുകാരനാണെങ്കിലും മകൻ അതുൽ സജീവ ബിജെപി പ്രവർത്തകനാണ്. ഇന്നു പുലർച്ചെയാണു സംഭവം.

നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ ബിഎംഎസ് ഓഫിസിനു നേരെ പുലർച്ചെ ഒന്നിന് പെട്രോൾ ബോബംബെറിഞ്ഞു. ഓഫിസിനുള്ളിൽ ആരുമുണ്ടായിരുന്നില്ല. ഷട്ടർ തകർന്നു. ഇവിടെ സിപിഎം – ബിജെപി പാർട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഹർത്താലിന്റെ ഭാഗമായും പിന്നീടും നടക്കുന്ന അക്രമ സംഭവങ്ങൾ വിശദമായി ‘ലൈവ് അപ്ഡേറ്റ്സിൽ’ അറിയാം.

LIVE UPDATES
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA